സദാ ഉറങ്ങുകയും
തിന്നാനായ് ജനിച്ചവർ എന്ന് തോന്നിക്കുമാറ്
ആക്രാന്തം കാട്ടി കടിച്ചുപറിക്കുന്ന പൂച്ചകൾ
അവയ്ക്കെവിടെ പ്രണയിക്കാൻ സമയം
എന്നിട്ടുമവർ ഒരു മറയുമില്ലാതെ ഭോഗിച്ച്
ഇടയ്ക്കിടെ പെറ്റുകൂട്ടുന്നു
ആറ് മുതൽ എട്ട് മണിക്കൂർ മാത്രമേ
ഉറങ്ങാവൂ എന്ന് പണ്ടാരോ
നിഷ്കർഷിച്ചത് കൊണ്ടാവാം
നാം മനുഷ്യർ പ്രണയം തേടി
പൊയ്ക്കൊണ്ടേയിരിക്കുന്നത്
ഒതുക്കത്തിലും ഗോപ്യമായും
സംഭോഗത്തിലേർപ്പെട്ടിട്ടും
വല്ലപ്പോഴും മാത്രം ഗർഭിണിയാകുന്ന സ്ത്രീ
എന്നാൽ ചിലരുടെ ഗർഭപാത്രങ്ങളാകട്ടെ
യഥാർത്ഥ പ്രണയം കണ്ടെത്തുമ്പോഴേക്കും
മച്ചിലിസ്റ്റിൽ പെട്ടിരിക്കാം
No comments:
Post a Comment